ഷാരൂഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജവാൻ. ഷാരൂഖാനോടൊപ്പം ജവാനിൽ വിജയ് സേതുപതിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് വിജയ് സേതുപതി ജവാന്റെ ടീസർ പങ്കുവെച്ചത്. ഇതിനു മറുപടിയായി ഷാരൂഖാൻ നന്ദി പറഞ്ഞ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ഷാരൂഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;
“സർ നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നതിൽ അഭിമാനം ഉണ്ട്. സെറ്റിൽവെച്ച് കുറച്ച് തമിഴ് പഠിപ്പിച്ചതിനും രുചികരമായ ഭക്ഷണത്തിനും നന്ദി, ലവ് യു നൻപാ” ഷാരൂഖ് കുറിച്ചു.
ഷാരൂഖാൻ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥയായി നയൻതാരയും ചിത്രത്തിൽ വേഷം മിടുന്നുണ്ട്. റെഡ് ചില്ലി സെന്റർടൈൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 7ന് പ്രദർശനത്തിന് എത്തും. ഇവരെ കൂടാതെ ദീപിക പദുക്കോൺ, പ്രിയാമണി, സന്യമൽഹോത്ര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക