ഐഫോൺ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി ആവാൻ ഒരുങ്ങുകയാണ് ടാറ്റാ ഗ്രൂപ്പ്. ആപ്പിൾ ഐഫോണുകളുടെ നിർമ്മാതാക്കളായ വിസ്ട്രോണിന്റെ നിർമ്മാണശാല ടാറ്റ ഗ്രൂപ്പ് ഈ വർഷം ഓഗസ്റ്റ് ഏറ്റെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ഒരു ഇന്ത്യൻ കമ്പനി ആദ്യമായാണ് ഐഫോൺ നിർമ്മാണ രംഗത്തേക്ക് വരുന്നത്. ഇതിനായി കർണാടകയിലുള്ള വിസ്ട്രോൺ കോർട്ട് ഫാക്ടറിയാണ് ടാറ്റാ ഗ്രൂപ്പ് ഏകദേശം 60 കോടിയോളം രൂപ മുടക്കി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്.
നിലവിൽ പതിനായിരത്തോളം ജീവനക്കാരുള്ള വെസ്റ്റോൺ കോർട്ട് ഫാക്ടറിയിൽ നിലവിൽ ഐഫോൺ 14 നിർമ്മിക്കുന്നുണ്ട്. 2024 വരെ 180 കോടി ഐഫോണുകൾ നിർമിക്കാനുള്ള കരാർ നിലവിൽ വിസ്ട്രോൺ കോർപ്പ് ഫാക്ടറി ഏറ്റെടുത്തിട്ടുണ്ട്. ഏറ്റെടുക്കൽ നടപടികൾ നടക്കുകയാണെങ്കിൽ ഈ ചുമതല ടാറ്റ ഗ്രൂപ്പിന് ആയിരിക്കും.
നിലവിൽ ആപ്പിളിന്റെ പ്രധാന കരാർ നിർമ്മാതാക്കൾ തായ്വാൻ കമ്പനികൾ ആയ വെസ്ട്രോണും ഫോക്സ് കോണും ആണ്.ഇന്ത്യയുടെ മേക്ക് ഇൻ ഇന്ത്യ ദൗത്യത്തിന് വലിയ നേട്ടം ആയിട്ടായിരിക്കും ഒരു ഇന്ത്യൻ കമ്പനിയായ ടാറ്റ ഈ രംഗത്തേക്ക് കടന്നുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക