വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഇപ്പോൾ ശക്തമാണ്. ഈ സാഹചര്യത്തിൽ ആരാധക കൂട്ടായ്മയുടെ യോഗം കഴിഞ്ഞ് മടങ്ങിയ വിജയ്ക്ക് ഗതാഗത നിയമ ലംഘനത്തിന് പിഴ ലഭിച്ചതായി റിപ്പോർട്ട്.
വിജയ് മക്കള്‍ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയ് രണ്ടിലധികം സ്ഥലത്ത് വച്ച് സിഗ്നല്‍ പാലിച്ചിട്ടില്ല എന്ന വിവരമാണ് പുറത്തു വരുന്നത്. 500 രൂപ പിഴയാണ് വിജയ്ക്ക് പിഴയായി ലഭിച്ചിരിക്കുന്നത്. പനൈയൂരില്‍ നിന്ന് നീലാംഗരെയിലെ വസതി വരെ വിജയെ ആരാധകര്‍ അനുഗമിച്ചിരുന്നു.പനൈയൂരിലെ ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം സ്വന്തം ആഡംബര കാറിലാണ് വിജയ് വീട്ടിലേക്ക് മടങ്ങിയത്.
ആരാധകര്‍ പിന്നാലെ കൂടിയതോടെ വിജയ്യും ഡ്രൈവറും ചുവന്ന സിഗ്നല്‍ രണ്ടിലധികം സ്ഥലങ്ങളില്‍ തെറ്റിച്ചിരുന്നു. സിഗ്നലുകളില്‍ വിജയ്യുടെ കാര്‍ നിര്‍ത്താതെ പോകുന്ന വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് ഗതാഗത നിയമലംഘനത്തിന് അധികൃതർ പിഴയിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക