പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്. ആലമ്പള്ളത്ത് ആണ് കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞു അപകടം ഉണ്ടായത്. വനിതാ ഡ്രൈവറാണ് മരിച്ചത്. വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ (37) ആണ് മരിച്ചത്.
ഓട്ടോയിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ മംഗലം ഡാം പരിസരത്തുവച്ചാണ് അപകടം ഉണ്ടായത്. സ്കൂൾ ട്രിപ്പിനിടെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം.
കാട്ടുപന്നി ഇടിച്ചതിനെ തുടര്ന്ന് നിയന്ത്രണം നഷ്ടമായ ഓട്ടോ മറിയുകയായിരുന്നു. അപകടസമയത്ത് നാല് കുട്ടികളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക