ഷിംല: ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍മാര്‍ ഇന്ന് നാട്ടിലേക്ക് തിരിക്കും. രാവിലെ റോഡ് മാര്‍ഗ്ഗം സംഘത്തെ ചണ്ഡിഗഢില്‍ എത്തിക്കും. എറണാകുളം മെഡിക്കല്‍ കോളജിലെ 27 ഹൗസ് സര്ജന്മാരാണ് ഹിമാചലിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങിയത്.
ഇവരെ മണാലിയിലെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലാണ് ഡോക്ടര്‍മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കിയത്. മണാലിയില്‍ ടൂര്‍ ഹബ് ഇന്ത്യ ഏജന്‍സി നടത്തുന്ന മലയാളി വിവി പ്രവീണ്‍കുമാര്‍ വഴിയാണ് ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക