കൂലിപ്പണിയെടുക്കാൻ അവധി ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ. തൃശ്ശൂരിലെ ചാലക്കുടി ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവറായ അജുവാണ് ശമ്പളം ഇല്ലാത്തതിനാൽ കൂലിപ്പണിക്ക് പോകാനായി മൂന്ന് ദിവസത്തെ അവധി ആവശ്യപ്പെട്ടത്. തന്റെ ഗതികേടുകൊണ്ട് പ്രതിഷേധം രേഖപ്പെടുത്താനാണ് കത്ത് നൽകിയതെന്നും കത്ത് തിരികെ വാങ്ങിയെന്നും അജു പറഞ്ഞു.
കൃത്യമായി ശമ്പളം ലഭിക്കാത്തതിനാൽ കൂലിപ്പണിയെടുക്കാൻ മൂന്നുദിവസത്തെ അവധി നൽകണമെന്ന് ആയിരുന്നു അജുവിന്റെ അപേക്ഷ. ജോലിക്ക് വരണമെങ്കിൽ പോലും കൂലിപ്പണിക്ക് പോകേണ്ട സാഹചര്യമാണ് എന്നും ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും കാശില്ലെന്നും അവധി ആവശ്യപ്പെട്ട് നൽകിയ കത്തിൽ അജു പറയുന്നു.
കൂലിപ്പണിക്ക് പോകാൻ അവധി ആവശ്യപ്പെട്ടുകൊണ്ട് നൽകിയ കത്ത് ഇങ്ങനെ;
“സാർ സാലറി വരാത്തതിനാൽ ഡ്യൂട്ടിക്ക് വരുവാൻ വണ്ടിയിൽ പെട്രോളില്ല. പെട്രോൾ നിറയ്ക്കുവാൻ കയ്യിൽ പണവുമില്ല.ആയതിനാൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തൂമ്പ പണിക്ക് പോവുകയാണ്. അതിനുവേണ്ടി മേൽപ്പറഞ്ഞ ദിവസങ്ങളിൽ അവധി അനുവദിച്ചു തരണം”. അജു കത്തിലൂടെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക