വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. വയനാട് മടക്കിമലയിൽ ആണ് സംഭവം . ഫോൺ പൂർണമായി നശിച്ചുവെങ്കിലും തലനാരിഴയ്ക്ക് ദുരന്തം ഒഴിവായി. ബുധനാഴ്ച രാവിലെ 11 മണിയോടെ ആണ് അപകടം നടന്നത്.ഫോൺ അടുത്തു വച്ചു കിടക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
നെല്ലാംങ്കണ്ടി ഷംസുദ്ദീൻ ലത്വീഫിയുടെ മകൻ സിനാന്റെ മൊബൈലാണ് പൊട്ടിത്തെറിച്ചത്. പെട്ടെന്നൊരു ശബ്ദം കേട്ടാണ് സിനാൻ മയക്കത്തിൽ നിന്ന് ഉണർന്നത്.
ശബ്ദം കേട്ട ഉടനെ മൊബൈൽ വലിച്ചു ദൂരത്തേക്ക് എറിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. രണ്ടു വർഷം മുമ്പ് വാങ്ങിയ റെഡ്മി നോട്ട് 7 പ്രോ എന്നാ ഫോൺ ആണ് പൊട്ടിത്തെറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക