നാനി നായകനാവുന്ന ‘ഹായ് നാന്ന’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗ്ലിംപ്സും എത്തി. മൃണാള്‍ താക്കൂറാണ് ചിത്രത്തിലെ നായിക.
നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം വൈര എന്റർടെയിൻമെന്റസിന്റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ. വിജേന്ദർ റെഡ്ഢി ടീഗലയും ചേർന്നാണ് നിർമിക്കുന്നത്.
തെലുഗ്, തമിഴ്, കന്നഡ ഭാഷകളിൽ ‘ഹായ് നാന്ന’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് ഹിന്ദിയിൽ ‘ഹായ് പപ്പ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ടൈറ്റിൽ പോലെ തന്നെ ഫസ്റ്റ് ലുക്കും മനോഹരമാണ്.
ഡിസംബർ 21ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സാനു ജോൺ വർഗീസ് ക്യാമറ കൈകാര്യം ചെയ്യുന്നു. ഹിഷാം അബ്ദുൽ വഹാബാണ് സംഗീത സംവിധാനം. എഡിറ്റർ – പ്രവീൺ ആന്റണി, പ്രൊഡക്ഷൻ ഡിസൈനർ – അവിനാഷ് കൊല്ല, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – ഇ വി വി സതീഷ്, പി ആർ ഒ – ശബരി
പ്രതികരിക്കാൻ ഇവിടെ എഴുതുക