വിഷ്ണു മോഹന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ ബിജു മേനോനാണ് നായകൻ. വിഷ്ണു മോഹൻ തന്നെയാണ് തിരക്കഥയും, അനു മോഹൻ, നിഖില വിമല്‍, ഹക്കിം ഷാജഹാൻ തുടങ്ങിയവരും ബിജു മേനോന്റെ ഒപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ട്.
പ്ലാൻ ജെ സ്റ്റുഡിയോസുമായി ചേര്‍ന്ന് ചിത്രത്തിന്റെ നിര്‍മാണത്തില്‍ ജോമോൻ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ക്കൊപ്പം വിഷ്ണു മോഹനും പങ്കാളിയാകുന്നു. അശ്വിൻ ആര്യനാണ് സംഗീത സംവിധാനം. ജോമോൻ ടി ജോണാണ് ഛായാഗ്രാഹണം, ഷമീര്‍ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.
‘നടന്ന സംഭവം’ എന്ന പുതിയ ചിത്രത്തിലും ബിജു മേനോൻ നായകനാകുന്നുണ്ട്. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരുക്കുന്നത് വിഷ്ണു നാരായണനാണ്. രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന്റെ തിരക്കഥ. ശ്രുതി രാമചന്ദ്രൻ, ജോണി ആന്റണി എന്നിവരും ‘നടന്ന സംഭവ’ത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക