ഹണി റോസ് ഇറച്ചി വെട്ടുകാരി കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം റേച്ചൽ പ്രഖ്യാപിച്ചു. നവാഗത സംവിധായികയായ ആനന്ദിനി ബാല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.വെട്ടുകത്തിയുടെ മൂർച്ചയുള്ള പെണ്ണിന്റെ കഥ പറയുന്ന റേച്ചലിന് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.
എബ്രിഡ് ഷൈൻ നിർമ്മാണ പങ്കാളി കൂടിയായ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കയ്യിൽ വെട്ടുകത്തിയുമായി രക്തം കലർന്ന അന്തരീക്ഷത്തിൽ ഇറച്ചി വെട്ടുന്ന ഹണി റോസിന്റെ റേച്ചൽ എന്ന കഥാപാത്രത്തെ പോസ്റ്ററിൽ കാണാം. ഹണി റോസിന്റെ അഭിനയ മേഖലയിലെ ശക്തമായ കഥാപാത്രമായിരിക്കും റേച്ചൽ.
ബാദുഷ പ്രൊഡക്ഷൻസ് പെൻ ആൻഡ് ആൻഡ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം, ഷിനോയി മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് റേച്ചൽ നിർമ്മിക്കുന്നത്. സ്റ്റേറ്റ്, നാഷണൽ അവാർഡ് ജേതാക്കളായ നിരവധി പ്രമുഖർ റേച്ചലിന്റെ സാങ്കേതിക മേഖലയിൽ അണിനിരക്കുന്നുണ്ട്. മലയാളമടക്കം അഞ്ചുഭാഷകളിൽ റേച്ചൽ പ്രദർശനത്തിന് എത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക