കെഎസ്ആര്‍ടിസി ശമ്പള വിതരണം വൈകുന്ന സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഇന്ന് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ സിഎംഡി ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും എന്നാണ് പുറത്തു വരുന്ന വിവരം. ജൂണ്‍ മാസത്തെ മുടങ്ങിയ ശമ്പളം മുഴുവന്‍ വിതരണം ചെയ്യുന്നതു വരെ സമരം തുടരാനാണ് തീരുമാനം.
അതേസമയം ഈ മാസം 20നുള്ളില്‍ ശമ്പളം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി കെഎസ്ആര്‍ടിസി മാനേജ്മെന്റിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ഇരുപതിനകം മുഴുവന്‍ ശമ്പളവും നല്‍കിയില്ലെങ്കില്‍ കെഎസ്ആര്‍ടിസി എംഡി ഹാജരായി വിശദീകരണം നല്‍കണമെന്നാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് മുന്നറിയിപ്പ് നല്‍കിയത്.
മാസം 220 കോടിയിലേറെ രൂപയുടെ വരുമാനമുള്ള കെഎസ്ആര്‍ടിസി എങ്ങനെയാണ് പ്രതിസന്ധിയിലേക്ക് പോകുന്നത് എന്ന് മനസ്സിലാകുന്നില്ലെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക