വേങ്ങരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം. വേങ്ങര ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത് എന്നാണ് റിപ്പോർട്ട്. റാഗിങ്ങിന്റെ പേരിലായിരുന്നു പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതെന്ന് ആണ് പരാതിയില്‍ പറയുന്നത്.
സ്കൂളിലേക്ക് ടീഷര്‍ട്ട് ധരിച്ചെത്തി എന്നാരോപിച്ചായിരുന്നു റാഗിങ് നടന്നത്. സംഭവത്തിൽ രക്ഷിതാക്കള്‍ വേങ്ങര പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്.
സ്കൂളിന് പുറത്തു വെച്ച് മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്തെന്ന് ആണ് പരാതിയില്‍ പറയുന്നത്. മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥികളുടെ കണ്ണിനും, കഴുത്തിലും പരിക്കേറ്റതായി രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക