ആസിഫ് അലി നായകനായി എത്തുന്ന ‘കാസര്‍ഗോള്‍ഡ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. മൃദുല്‍ നായരാണ് ചിത്രത്തിന്റെ സംവിധാനം. മൃദുല്‍ നായരുടേതാണ് ചിത്രത്തിന്റെ കഥയും.
‘കാസര്‍ഗോഡ് എന്നാല്‍ മയക്കുമരുന്നാണെന്നോണോ വിചാരിച്ചേ ഇത് ഗോള്ഡെടാ’ എന്ന പഞ്ച് ഡയലോഗും ഉള്‍പ്പെടുത്തിയാണ് ടീസര്‍. ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ, സിദ്ദിഖ്, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗർ സൂര്യ, ജെയിംസ് ഏലിയ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ജെബില്‍ ജേക്കാബാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സജിമോൻ പ്രഭാകറുമായി ചേര്‍ന്ന് മൃദുല്‍ തിരക്കഥ എഴുതിയിരിക്കുന്നു.
വിഷ്ണു വിജയ്യുടെയും നിരഞ്ജ് സുരേഷിന്റെയും സംഗീതത്തില്‍ വൈശാഖ് സുഗുണൻ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. കല സജി ജോസഫ് ആണ്. പ്രൊഡക്ഷൻ കൺട്രോളർ വിനോഷ് കൈമൾ. മുഖരി എന്റർടെയ്ന്‍മെന്റ്സ്, യൂഡ്ലീ ഫിലിംസ് എന്നിവരുമായി സഹകരിച്ച് സരിഗമ നിർമിക്കുന്നതാണ് ‘കാസര്‍ഗോള്‍ഡ്’. സഹ നിര്‍മ്മാണം സഹിൽ ശർമ്മ. സൗണ്ട് ഡിസൈൻ- രംഗനാഥ് രവിയാണ്.പിആർഒ ശബരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക