മഴക്കാലം എത്തിയതോടെ ഈച്ച ശല്യവും ധാരാളമായി ഉണ്ടാവും. ചക്കയും മാങ്ങയും ഒന്നുമില്ലെങ്കിലും ഈച്ചയ്ക്ക് യാതൊരു കുറവും ഉണ്ടാകില്ല. ഈച്ചയുടെ ശല്യം അധികമാകുമ്പോൾ അസുഖങ്ങളും വിട്ടൊഴിയില്ല. ഇത്തരത്തിൽ ഉണ്ടാകുന്ന ഈച്ചയെ എങ്ങനെ അകറ്റാം എന്നാണ് ഇനി പറയുന്നത്. ഇനി പറയുന്ന മാർഗങ്ങളിലൂടെ ഒരു പരിധിവരെ ഈച്ചയെ തുരത്താൻ നമുക്ക് സാധിക്കും.
ഇതിന് ആദ്യം വേണ്ടത് വീട് വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ഈച്ചകൾ പെട്ടെന്ന് കടക്കാൻ സാധ്യതയുള്ള അടുക്കളയും ബാത്റൂമും വൃത്തിയാക്കുന്ന കാര്യത്തിൽ വളരെയധികം ശ്രദ്ധ വേണം. ഈച്ചയെ തുരത്താൻ സഹായിക്കുന്ന മറ്റൊന്നാണ് യൂക്കാലിപ്റ്റസ് തൈലം. ഇത് ഉപയോഗിച്ച് തറ തുടയ്ക്കുന്നത് ഈച്ചയെ സഹായിക്കും. വീട്ടിൽ ഉണ്ടാകുന്ന തുളസിയില നമുക്ക് നല്ല സുഗന്ധം തരുന്നതാണെങ്കിലും ഈച്ചകൾക്ക് ഇതിന്റെ ഗന്ധം അത്ര പിടിക്കില്ല. വീട്ടിനകത്തോ മുറ്റത്തോ തുളസി ഉണ്ടെങ്കിൽ അവിടെ ഈച്ച വരാൻ സാധ്യത കുറവാണ്. വെളിച്ചം ധാരാളമായി ഉള്ളിടത്തും ഈച്ച വരാൻ സാധ്യത കൂടുതലാണ് അതിനാൽ ഇരുണ്ട വെളിച്ചം മുറികളിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
വിനാഗിരിയുടെയും കറുവപ്പട്ടയുടെയും ഗന്ധം ഈച്ചകൾക്ക് നല്ലതല്ല. അതിനാൽ ഇവ രണ്ടും ചേർത്ത് മണിക്കൂറുകൾ വെള്ളത്തിൽ ഇട്ടു വെച്ച ശേഷം ഡിറ്റർജെന്റുമായി യോജിപ്പിച്ച് ഈച്ചയുള്ള സ്ഥലങ്ങളിൽ സ്പ്രേ ചെയ്യുന്നത് ഗുണം ചെയ്യും. ഈച്ചയെ ആകർഷിക്കാൻ ഇടയുള്ള പച്ചക്കറി വേസ്റ്റ് നിക്ഷേപിക്കുന്ന സ്ഥലങ്ങളിൽ ഇടയ്ക്കിടയ്ക്ക് ഡെറ്റോൾ തളിച്ച്കൊടുക്കാം. അതുപോലെതന്നെ ഒരു നാരങ്ങ മുറിച്ച് അതിനു മുകളിൽ ഗ്രാമ്പൂ വെച്ച് ഈച്ചയുള്ള മുറിയുടെ മൂലയിൽ വെച്ചാൽ ആ മുറിയിലേക്ക് ഈച്ച കടക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക