നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘കിർക്കൻ’. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം മനോരമ മ്യൂസിക്കിലൂടെ റിലീസായി. ‘കാലമേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീതം മണികണ്ഠൻ അയ്യപ്പയാണ്.
സലിംകുമാർ, ജോണി ആൻ്റണി, മഖ്ബൂൽ സൽമാൻ, അപ്പാനി ശരത്ത്,വിജയരാഘവൻ, കനി കുസൃതി, അനാർക്കലി മരിക്കാർ, മീരാ വാസുദേവ്, ജാനകി മേനോൻ, ശീതൾ ശ്യാം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
ജ്യോതിഷ് ടി കാശിയുടെ വരികൾ ആലപിച്ചിരിക്കുന്നത് മൃദുല വാര്യരും, മുഹമ്മദ് മഖ്ഭൂൽ മൻസൂറും ചേർന്നാണ്. ജൂലായ് 21ന് റിലീസിന് എത്തുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത് നിർമ്മാതാക്കൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക