ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, അനാര്‍ക്കലി മരക്കാര്‍, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ‘ഗഗനചാരി’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തെത്തി.
അവതരണത്തിലും സവിശേഷതയുമായി എത്തുന്ന ചിത്രം മോക്കുമെന്ററി ശൈലിയിലാണ് ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസ് ആണ് നിർമ്മാണം. ശിവ സായി, അരുൺ ചന്ദു എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം സുര്‍ജിത്ത് എസ് പൈ. സംഗീതം പ്രശാന്ത് പിള്ള. കലാസംവിധാനം എം ബാവ. എഡിറ്റിംഗ് അരവിന്ദ് മന്മഥൻ, സീജേ അച്ചു. കള എന്ന സിനിമയ്ക്ക് ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ ഫിനിക്സ് പ്രഭു ആണ് ആക്ഷൻ ഡയറക്ടര്‍. വിഎഫ്എക്സിന് പ്രാധാന്യമുള്ള ചിത്രത്തിന് ഗ്രാഫിക്സ് ഒരുക്കുന്നത് മെറാക്കി സ്റ്റുഡിയോസ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക