കർക്കിടക വാവ് പ്രമാണിച്ച് ജൂലൈ 17 തിങ്കളാഴ്ച സംസ്ഥാനത്ത് സർക്കാർ അവധി പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 17ന് അവധിയായിരിക്കും എന്നാൽ ബാങ്കുകൾക്ക് അവധി ബാധകമല്ല. നാളെ ജൂലൈ 16 ഞായറാഴ്ചയാണ് കർക്കടക സംക്രാന്തി.
ജൂലൈ 17 തിങ്കളാഴ്ച കർക്കിടകമാസം ഒന്നാം തീയതി കർക്കിടക വാവ് ആണ്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ കർക്കിടക വാവ് പ്രമാണിച്ച് പിതൃതർപ്പണ ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ട്. കർക്കിടകമാസം രാമായണമാസം പഞ്ഞമാസം പുണ്യമാസം എന്നീ പേരുകളിൽ എല്ലാം അറിയപ്പെടാറുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക