ചില ശ്രദ്ധേയ ചിത്രങ്ങളില്‍ ഒരുമിച്ചെത്തിയ പ്രേക്ഷകരുടെ പ്രിയ ജോഡിയാണ് മീര ജാസ്മിന്- നരെയ്ന്. അച്ചുവിന്റെ അമ്മയും ഒരേ കടലും മിന്നാമിന്നിക്കൂട്ടവുമൊക്കെ ഇവർ ഒരുമിച്ച് അഭിനയിച്ച സിനിമകളാണ്. ഇപ്പോഴിതാ വർഷങ്ങളുടെ ഇടവേളയ്ക്കു ഇവർ വീണ്ടും ഒരുമിച്ച് സ്ക്രീനില്‍ എത്തുകയാണ്.
എം പത്മകുമാറിന്റെ സംവിധാനതിലൊരുങ്ങുന്ന ക്വീൻ എലിസബത്ത് എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിനും നരെയ്നും ഒന്നിക്കുന്നത്. കുടുംബ പ്രേക്ഷകരെ ഒന്നാകെ ആകർഷിക്കുന്ന റൊമാൻറിക് കോമഡി എന്റർടെയ്നര് ആയിരിക്കും ചിത്രം.
എം. പത്മകുമാർ ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ജോണറിൽ ഒരുക്കുന്ന ചിത്രമാണിത്. മീര ജാസ്മിന്റെ അഭിനയജീവിതത്തിലെ ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും പൊതു അഭിപ്രായമുണ്ട്. സൗമ്യനും നിഷ്കളങ്കനുമായ മുപ്പത്തഞ്ചുകാരന് അലക്സ് എന്ന കഥാപാത്രമായാണ് നരെയ്ന് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക