തിരുവനന്തപുരം: കെ എസ് ആർ ടിസിയിലെ ജൂൺ മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. 30 കോടി സർക്കാർ ഫണ്ടും 8.4 കോടി രൂപ ബാങ്ക് ഓവർ ഡ്രാഫ്റ്റുമെടുത്താണ് തുക കണ്ടെത്തിയത്.
ശമ്പളം വൈകിയതിൽ ശക്തമായ സമരത്തിലായിരുന്നു ജീവനക്കാർ. ജീവനക്കാരുടെ ശമ്പളം നൽകാത്തതിനാൽ ഹൈക്കോടതിയിൽ നിന്നു പോലും രൂക്ഷവിമർശനമാണ് കെഎസ്ആർടിസി സിഎംഡിക്ക് നേരിടേണ്ടി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക