അച്ഛന് പിന്നാലെ താര സിംഹാസനം കീഴടക്കാൻ നായകനാകാനൊരുങ്ങി വിജയ്യുടെ മകൻ ജേസൺ സഞ്ജയ്. നടി ദേവയാനിയുടെ മകൾ ഇനിയ ചിത്രത്തിൽ നായികയാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 1999ൽ പുറത്തിറങ്ങിയ ‘നീ വരുവായ് എന’യുടെ സീക്വലാകും ചിത്രമെന്നും വാർത്തകൾ പുറത്തു വരുന്നുണ്ട്.
ദേവയാനിയുടെ ഭർത്താവും സംവിധായകനുമായ രാജകുമാരൻ ഒരുക്കിയ ചിത്രം ആ വർഷത്തെ ഹിറ്റുകളിൽ ഒന്നായിരുന്നു. പാർത്ഥിപൻ, അജിത് കുമാർ, ദേവയാനി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.
രാജകുമാരൻ തന്നെയാണ് പുതിയ ചിത്രവും സംവിധാനം ചെയ്യുക എന്നാണ് പുറത്തു വരുന്ന വിവരം. 1998ൽ പുറത്തിറങ്ങിയ നിനയ്ത്തേൻ വന്തായ്, മലയാള ചിത്രം ഫ്രണ്ട്സിന്റെ തമിഴ് റീമേക്ക് എന്നീ ചിത്രങ്ങളിൽ വിജയ് യും ദേവയാനിയും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക