ആനക്കൊമ്പുൾപ്പെടെ വന്യജീവികളുടെ മൃഗാവശിഷ്ടങ്ങൾ മറവു ചെയ്യുവാനും ദഹിപ്പിക്കുവാനുമുള്ള നടപടിക്രമം വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ചെയ്തു.
വെരിക്കോസ് വെയ്ന് ചെറിയ രോഗമല്ല; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
വന്യജീവികളുടെ മൃഗാവശിഷ്ടങ്ങൾ എല്ലാം സർക്കാർ ഉടമസ്ഥതയിൽ ഉള്ളതാണെന്നും ഇവ ദഹിപ്പിച്ചു കളയാൻ നിശ്ചിത നടപടിക്രമം പാലിച്ചിരിക്കണം എന്നുമാണ് വിജ്ഞാപനത്തിലുള്ളത്.
കൊമ്പ്, തോൽ, നഖം, രോമം തുടങ്ങിയവയുടെ അനധികൃത വ്യാപാരം തടയുകയാണ് പ്രധാന ലക്ഷ്യം. ദഹിപ്പിച്ചു കളയുന്നതിന് സമയം, സ്ഥലം, തീയതി എന്നിവ വ്യക്തമാക്കി വന്യജീവി സംരക്ഷണ ഡയറക്ടറിൽ നിന്നോ ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിന്നോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നോ മുൻകൂർ അനുമതി നിർബന്ധമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക