അബുദാബി: ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)യുടെ കാമ്പസ് രാജ്യത്ത് സ്ഥാപിക്കുന്നതിനുള്ള കരാറിൽ വിദ്യാഭ്യാസ മന്ത്രാലയവും അബുദാബിയിലെ വിദ്യാഭ്യാസ വിജ്ഞാന വകുപ്പും (എഡിഇകെ) ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിനിടെയാണ് കരാറിൽ ഒപ്പുവെച്ചത്. ‘ഐഐടികൾ ആഗോളതലത്തിലേക്ക് പോകുന്നു’ എന്ന ക്യാമ്പയ്നിന്റെ ഭാഗമാണ് ധാരണാപത്രം.
‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ അബുദാബിയിൽ കാമ്പസ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഇന്ത്യൻ വിദ്യാഭ്യാസം ആഗോളതലത്തിലെത്തുന്നതിന്റെ ഒരു പുതിയ അധ്യായം തുറക്കുന്നു. യുഎഇയിലെ ഐഐടി ഡൽഹി കാമ്പസ് ഇന്ത്യ – യുഎഇ സൗഹൃദത്തിന്റെയും സൗധമായിരിക്കും,’ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക