തെലുങ്ക് സിനിമയിൽ ഒട്ടനവധി ആരാധകരുള്ള സൂപ്പർനാടനാണ് മഹേഷ് ബാബു. താരത്തിന്റെ മകൾ സിതാരയും അച്ഛന്റെ പാത തന്നെ പിന്തുടരുകയാണ്. കുറച്ച് നാളുകൾക്ക് മുൻപ് താരപുത്രി അഭിനയിച്ച ഒരു പരസ്യചിത്രം വൈറലായിരുന്നു.
എന്നാൽ ഇപ്പോൾ തന്റെ ആദ്യ പരസ്യചിത്രത്തിലൂടെ ലഭിച്ച പ്രതിഫലം സാമൂഹ്യ സേവന സംഘടനയ്ക്ക് നൽകിയിരിക്കുകയാണ് സിതാര. ഇതോടെ കൊച്ച് താരത്തിന് അഭിനന്ദന പ്രവാഹവുമായി എത്തുകയാണ് ആരാധകർ.
ഒരു ജൂവലറിയുടെ പരസ്യത്തിലാണ് സിതാര അഭിനയിച്ചത്. സിതാരയുടെ പരസ്യം ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ലോഞ്ച് ചെയ്തിരുന്നു. ഈ ചിത്രം പങ്കുവെച്ചുകൊണ്ട് മഹേഷ് ബാബു തന്റെ സന്തോഷം പ്രകടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക