തിരുവനന്തപുരം: ലഹരി വില്‍പ്പന ചോദ്യം ചെയ്തതിന് തിരുവനന്തപുരത്ത് സംഘര്‍ഷം. മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഞാണ്ടൂർകോണം അംബേദ്കര്‍ നഗര്‍ കോളനിയില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
അംബേദ്കർ നഗർ കോളനിയിൽ അംബേദ്കർ നഗർ സ്വദേശികളായ പ്രമോദ്, പ്രശാന്ത്, ബെന്റൻ, കാള രാജേഷ് എന്നിവരാണ് ആക്രണം നടത്തിയതെന്നാണ് കഴക്കൂട്ടം പൊലീസ് പറയുന്നത്. പുറത്തു നിന്നുള്ളവർ രാത്രി ഇവിടെയെത്തുന്നത് സംബന്ധിച്ച് തർക്കമുണ്ടായി.
ലഹരി വിൽപനക്കായിട്ടാണ് ഇവർ എത്തുന്നതെന്നാണ് വിമർശനം ഉയർന്നത്. തർക്കത്തെ തുടർന്ന് മടങ്ങിപ്പോയവർ സംഘടിച്ച് ആയുധങ്ങളുമായി തിരികെയെത്തി ആക്രമണം നടത്തിയത്. കഴക്കൂട്ടം പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക