അണ്ഡാശയത്തില്‍ ചെറിയ വളര്‍ച്ചകള്‍ രൂപപ്പെടുന്ന അവസ്ഥയാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്ന് പറയുന്നത്. ചില ഹോർമോൺ വ്യവസ്ഥകളുടെയും ഏതാനും രാസഘടകങ്ങളുടെയും പ്രവർത്തനരീതിയിൽ മാറ്റങ്ങൾ വരുന്നതാണ് പിസിഒഡി എന്ന അവസ്ഥ ഉണ്ടാകുന്നത്. ഇതിന് ക്യത്യസമയത്ത് മതിയായ ചികിത്സ ലഭ്യമായില്ലെങ്കില്‍ അത് ഭാവിയില്‍ ചിലരില്‍ വന്ധ്യത പോലുള്ള ഗൗരവതരമായ അവസ്ഥകളിലേക്ക് എത്തിച്ചേക്കാം.
ആർത്തവത്തിലുണ്ടാവുന്ന ക്രമക്കേടുകളാണ് സാധാരണയായി പിസിഒഡി ഉള്ളവരിൽ പ്രധാനമായും കണ്ടുവരുന്ന ലക്ഷണം. പിസിഒഡി മെറ്റബോളിക് അവസ്ഥയാണ്, ശരിയായ ഭക്ഷണക്രമത്തിലൂടെ ഇവയെ നിയന്ത്രിക്കാം.
ധാന്യങ്ങൾ, പയർവർഗങ്ങൾ, സംസ്കരിക്കാത്ത ഭക്ഷണങ്ങൾ, ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികൾ, ചെറി, ചുവന്ന മുന്തിരി, മൾബെറി, ബെറി മുതലായ പഴങ്ങള്‍ കഴിക്കുന്നത് പിസിഒഡിയുള്ളവര്‍ക്ക് വളരെ നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. നെയ്യ്, അവോക്കാഡോ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകള്‍ പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങളും പിസിഒഡിയുള്ളവര്‍ക്ക് കഴിക്കുന്നത് നല്ലതാണ്.
അമിതമായി മധുരം അടങ്ങിയ ഭക്ഷണങ്ങൾ, പൂരിത കൊഴുപ്പുകൾ പോലുള്ളവ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. അരിയാഹാരം, മധുരം അടങ്ങിയ ഭക്ഷണങ്ങള്‍, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കുകയാണ് ഉത്തമം. അതുപോലെ ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റ്സ്, സോഫ്റ്റ് ഡ്രിങ്ക്സ്, മൈദ അടങ്ങിയ ഭക്ഷണസാധനങ്ങൾ തുടങ്ങിയവയും ദോഷമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക