സൂര്യയെ നായകനാക്കി ഗൗതം മേനോന് സംവിധാനം ചെയ്ത് 2008 ല്‍ എത്തിയ വാരണം ആയിരത്തിന്റെ തെലുങ്ക് പതിപ്പ് റീ റിലീസിന് ഒരുങ്ങുന്നു. സൂര്യ സണ്‍ ഓഫ് കൃഷ്ണന് എന്നാണ് ചിത്രത്തിന്റെ പേര്. ഇന്ത്യയ്ക്ക് പുറമെ യുഎസിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്.
യുഎസില്‍ ജൂലൈ 19 നും ഇന്ത്യയില്‍ 21 നുമാണ് ചിത്രത്തിന്റെ റീ റിലീസ്. ഇതോടനുബന്ധിച്ച് 3.12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ട്രെയ്ലറും അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.
സൂര്യയുടെ ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നാണ് വാരണം ആയിരം. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അച്ഛന് കൃഷ്ണന്, മകന് സൂര്യ എന്നിങ്ങനെ ഡബിള്‍ റോളിലാണ് സൂര്യ എത്തിയത്.
സമീര റെഡ്ഡിയും ദിവ്യ സ്പന്ദനയും നായികമാരായ ചിത്രത്തില്‍ സിമ്രാന്, ദീപ നരേന്ദ്രന്, ബബ്ലൂ പൃഥ്വിവീരാജ്, അവിഷേക് കാപര്‍ത്തിക്, അജയ് തുടങ്ങിയവരും അഭിനയിച്ചു. ഗൗതം മേനോന് തന്നെ രചന നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം ഹാരിസ് ജയരാജ് ആയിരുന്നു. ആര് രത്നവേലു ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക