അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റിന് ശേഷം മിഥുൻ മാനുവലിന്റെ രചനയിൽ ഒരുങ്ങുന്ന പുതിയ ത്രില്ലർ ചിത്രം ഫീനിക്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നവാഗതനായ വിഷ്ണു ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചന്തുനാഥ്, അജു വർഗീസ്, അനൂപ് മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനിഷ് കെ എൻ ആണ് ചിത്രം നിർമിക്കുന്നത്. സംവിധായകൻ വിഷ്ണുവും ബിഗിൽ ബാലകൃഷ്ണന്റെ കഥയ്ക്കാണ് മിഥുൻ മാനുവൽ തിരക്കഥയും സംഭാഷണവും ഒരിക്കിയിരിക്കുന്നത്.
കൈതി, വിക്രം വേദ എന്നീ സിനിമകൾക്ക് സംഗീതം ഒരുക്കിയ സാം സി എസാണ് ഫീനിക്സിന്റെ സംഗീത സംവിധായകൻ. വിനായക് ശശികുമാറാണ് സാമിന്റെ സംഗീതത്തിന് വരികൾ രചിക്കുന്നത്. ആൽബിയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. നിതീഷ് കെ ടി ആറാണ് ചിത്രത്തിന്റെ എഡിറ്റർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക