2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ജൂലൈ 19 ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. ഇത്തവണ 154 ചിത്രങ്ങളാണ് മത്സരരംഗത്തുള്ളത്. സിനിമകളുടെ എണ്ണം കൂടുതലായതിനാല്‍ അവാര്‍ഡ് നിര്‍ണയിക്കുക ത്രിതല ജൂറിയാണ്.
എഴുത്തുകാരായ വിജെ ജയിംസ്, ഡോ. കെഎം ഷീബ, കലാസംവിധായകന്‍ റോയ് പി തോമസ് എന്നിവരുള്‍പ്പെടുന്ന ഒന്നാം സമിതിയില്‍ ചെയര്മാന് സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ്. നിര്‍മാതാവ് ബി.കെ. രാകേഷ്, സംവിധായകരായ സജാസ് റഹ്മാന്, വിനോദ് സുകുമാരന്‍ എന്നിവരാണ് സംവിധായകന് കെഎം മധുസൂദനന് ചെയര്‍മാനായ രണ്ടാം സമിതിയില്‍ അംഗങ്ങള്‍.
ബംഗാളി സംവിധായകനും നടനുമായ ഗൗതംഘോഷ് ചെയര്‍മാനായ അന്തിമ ജൂറിയില്‍ ഛായാഗ്രാഹകന്‍ ഹരിനായര്‍, സൗണ്ട് ഡിസൈനര്‍ ഡി. യുവരാജ്, നടി ഗൗതമി, പിന്നണിഗായിക ജെന്‍സി ഗ്രിഗറി എന്നിവരും ഉപസമിതി ചെയര്മാന്മാരും ഉൾക്കൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക