മണിപ്പൂരിൽ 55കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ 9 അക്രമികൾ അറസ്റ്റിൽ. മണിപ്പൂർ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. നാഗ വിഭാഗത്തിൽ പെട്ട സ്ത്രീയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
ഇംഫാൽ ഈസ്റ്റിൽ 55 കാരിയായ ലൂസി മാറിങ് തലക്ക് വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം യുവതിയുടെ മുഖവും അക്രമികൾ വികൃതമാക്കിയിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് യുണൈറ്റഡ് നാഗ കൗൺസിൽ 12 മണിക്കൂർ ബന്ദ് ആചാരിക്കുകയാണ്. കാങ് പോക്പിയിൽ 34 കാരനായ കുകി യുവാവിനെയും അക്രമികൾ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക