തിരുവനന്തപുരം: പിതൃസ്മരണയില്‍ ഇന്ന് ബലിതര്‍പ്പണം. പിതൃസ്മരണയിൽ പ്രാര്‍ത്ഥനയോടെ ജനലക്ഷങ്ങൾ ഇന്ന് കര്‍ക്കിടക വാവ് ആചരിക്കുന്നു. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും പുണ്യസ്നാന ഘട്ടങ്ങളിലും ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി ബലിതർപ്പണം നടക്കുകയാണ്.
ആലുവ ശിവ ക്ഷേത്രം,വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം,വർക്കല പാപനാശം, മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, കോഴിക്കോട് വരയ്ക്കൽ കടപ്പുറം എന്നിവിടങ്ങളിലെല്ലാം ബലി തർപ്പണത്തിനായി ആയിരക്കണക്കിന് ആളുകളുടെ നീണ്ട നിരയാണ് എത്തിയത്. ഇവിടങ്ങളിൽ വിപുലമായ സൗകര്യമാണ് ചടങ്ങുകൾക്കായി ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക