കര്‍ക്കടക മാസത്തിന്റെ മറ്റൊരു പേരാണ് രാമായണ മാസം. അതായത് കര്‍ക്കിടകം തുടങ്ങിയാല്‍ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ ഈ മാസം മുഴുവനും രാമായണ പാരായണം ചെയ്യുകയാണ് വേണ്ടത്.
രാമായണം ഒരു ദീപപ്രകാശനമാണ്. മനുഷ്യമനസ്സുകള്‍ക്കുള്ളില്‍ കുടികൊള്ളുന്ന തേജോരൂപത്തെ ഒന്നുകൂടി ജ്വലിപ്പിക്കുന്ന ശക്തിചൈതന്യം. ആത്മസുഹൃത്തിനെപ്പോലെയാണ് രാമായണകൃതി.
രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം.
രാമന് എക്കാലത്തെയും മാനുഷികധര്‍മ്മത്തിന്റെ പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന് ആവിഷ്കരിക്കുന്നത്.
ഉഷ സന്ധ്യ, മദ്ധ്യാഹ്ന സന്ധ്യ, സായം സന്ധ്യ എന്നീ മൂന്ന് സന്ധ്യകളിലും രാമായണം വായിക്കരുതെന്നാണ് വിശ്വാസം.
കര്‍ക്കടകമാസത്തിലെ മുഴുവന്‍ ദിവസവും പാരായണത്തിന് കഴിയാത്തവര്‍ എന്തുചെയ്യണം?
ഒരു ദിവസമായോ, 3 ദിവസമായോ, 5 ദിവസമായോ, 7 ദിവസമായോ പാരായണം ചെയ്തു തീര്‍ക്കാം. ഏകാഗ്രതയും ഭക്തിയോടെയും വേണം രാമായണം പാരായണം ചെയ്യേണ്ടത്. ഫലം സുനിശ്ചിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക