തമന്നയുടെ ഗംഭീര നൃത്തത്തില്‍ ശ്രദ്ധേയമായ ‘കാവാലാ’ പാട്ടിനൊപ്പം നിറവയറിൽ ചുവടുവച്ച് നടി വിദ്യ ഉണ്ണി. മിനി ഫ്രോക് ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് വിദ്യ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ‘നൃത്തം ചെയ്യുമ്പോൾ ജീവിതം വളരെ മികച്ചതാകുന്നു’ എന്ന അടിക്കുറിപ്പോടെ വിദ്യ ഉണ്ണി വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
8 മാസം ഗർഭിണിയാണ് വിദ്യ. ഗർഭകാല വിശേഷങ്ങളെല്ലാം നടി സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കാറുണ്ട്. ഇപ്പോഴത്തെ നൃത്ത വീഡിയോയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക