ബിസിനസുകാരനെ പാമ്പുകടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. ഉത്തരാഖണ്ഡിലെ ഹല്ദ്വാനിയില്അങ്കിത് ചൗഹാന് എന്നയാളാണ് മരിച്ചത്.
ഇയാളുടെ പെണ്‍സുഹൃത്തടക്കം അഞ്ചുപേരാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. കേസിൽ പ്രതിചേര്‍ക്കപ്പെട്ട പാമ്പാട്ടിയെ അറസ്റ്റുചെയ്തുവെന്നും മറ്റു നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
കൊല്ലപ്പെട്ട അങ്കിത് ചൗഹാന്റെ പെണ്‍സുഹൃത്ത് മഹി ആര്യ, പാമ്പാട്ടിയുടെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. മഹി ആര്യ, സുഹൃത്ത് ദീപ് കന്ദപാല്‍, മറ്റുരണ്ട് വീട്ടുസഹായികള്‍ എന്നിവർക്കായി പോലീസ് അന്വേഷണം നടത്തുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക