സംസ്ഥാനത്ത് ലഹരി കടത്ത് സജീവമാകുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ വിവിധയിടങ്ങളിൽ നിന്നായി ആറു പേർ പോലീസിന്റെ പിടിയിലായി. വിൽപ്പനയ്ക്കായി കാറിൽ കഞ്ചാവ് കടത്തവേ മൂന്ന് യുവാക്കൾ പോലീസിന്റെ പിടിയിൽ ആയിട്ടുണ്ട്.
4.3 കിലോഗ്രാം കഞ്ചാവ്, ഇവർ സഞ്ചരിച്ചിരുന്ന കാർ എന്നിവ പോലീസ് പിടിച്ചെടുത്തു. എടക്കര സ്വദേശികളായ ഇല്ലിക്കാട് കൊടക്കാട്ടകത്ത് റാബിദ്(22), പുത്തൻകോട്ടിൽ സക്കീർ ബാബു(28), നരോക്കാവ് സ്വദേശി കുന്നുമ്മൽ എടക്കണ്ടത്തിൽ ശ്രീജിത്ത്(24) എന്നിവരെയാണ് കഴിഞ്ഞദിവസം അർദ്ധരാത്രി എസ് ഐയും സംഘവും മൂലേപാടത്ത് വച്ച് അറസ്റ്റ് ചെയ്തത്.
പിടിച്ചെടുത്ത കഞ്ചാവ് ഒഡീഷ്യയിൽ നിന്നും ട്രെയിൻ മാർഗ്ഗം എത്തിച്ചതാണെന്നും ചില്ലറ വില്പനക്കാർക്ക് കൈമാറാൻ കൊണ്ടുപോകുകയാണെന്നും പ്രതികൾ പോലീസിന് മൊഴി നൽകി. പിടിയിലായ റാബിദിനെതിരെ മുൻപ് മോഷണ കുറ്റത്തിനും ശ്രീജിത്തിനെതിരെ പോലീസുകാരെ ആക്രമിച്ചു പരിക്കേൽപ്പിച്ചതിനും കേസുകൾ നിലവിലുണ്ട്. പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക