കർക്കിടക മാസത്തിൽ ഔഷധഗുണങ്ങളുള്ള കർക്കിടക കഞ്ഞി കുടിക്കുന്നത് പലരുടെയും ശീലമാണ്. പച്ചമരുന്നുകളും ധാന്യങ്ങളും ചേർത്തുണ്ടാക്കുന്ന കർക്കിടക കഞ്ഞി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. കർക്കിടക കഞ്ഞി എങ്ങനെ ഉണ്ടാക്കാം എന്നും എന്തൊക്കെ ചേരുവകളാണ് ഇതിന് വേണ്ടത് എന്നും നമുക്ക് നോക്കാം.ഒരു കപ്പ് ഞവര അരിയുംഒരു കപ്പ് പച്ചരിയും നല്ലതുപോലെ കഴുകി എടുക്കണം. കുറച്ച് ഉഴുന്ന് എടുത്ത മിക്സിയിലിട്ട് ചെറുതായി ഒന്ന് ക്രഷ് ചെയ്ത് എടുക്കണം. കുറച്ച് ഉലുവ, ആശാളി എന്നിവ കൂടി പൊടിച്ചെടുക്കണം.
ഇനി പച്ചമരുന്നുകൾ റെഡിയാക്കാം. മുക്കുറ്റി, കീഴാർനെല്ലി, തഴുതാമ, മുയൽ ചെവിയൻ, ചെറൂള, ബലി കറുക, ചെറുകടലാടി, പൂവാംകുറുന്നില, കുറുന്തോട്ടി വേര് എന്നിവ നല്ലതുപോലെ കഴുകി വൃത്തിയായതിനുശേഷം നല്ലതുപോലെ അരച്ചെടുക്കണം. കുറച്ച് ചെറുപയറും കക്കും കായ പരിപ്പുംകൂടി ഒരുമിച്ചെടുത്ത നല്ലതുപോലെ പൊടിച്ചെടുക്കാം.
ഒരു പാത്രത്തിൽ കഴുകി വൃത്തിയാക്കി വെച്ച ഞവര അരിയും പച്ചരിയും കുറച്ച് മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് എടുത്തുവെച്ച പച്ചമരുന്നുകൾ കൂടി ചേർത്ത് വേവിച്ചെടുക്കണം. ഒരു പാൻ ചൂടാക്കിയതിനുശേഷം അതിലേക്ക് കുറച്ച് ജീരകം, ഉഴുന്നുപരിപ്പ് എന്നിവ ഇട്ട് വറുത്തെടുക്കണം. ഇതിലേക്ക് തേങ്ങ ചിരകിയതും ചുവന്നുള്ളിയും ഇട്ട് വറുത്തതിനുശേഷം ഇത് കഞ്ഞിയിലേക്ക് ചേർത്തു കൊടുക്കാം. പാകത്തിന് ഉപ്പും ഏലയ്ക്കാപ്പൊടിയും ചേർത്ത് വാങ്ങാം
പ്രതികരിക്കാൻ ഇവിടെ എഴുതുക