ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് സ്വര്‍ണക്കിണ്ടി വഴിപാടായി സമര്‍പ്പിച്ച് യുവതി. നൂറ് പവന് വരുന്ന സ്വര്‍ണക്കിണ്ടിയാണ് ക്ഷേത്രത്തിൽ സമര്‍പ്പിച്ചത്. ചെന്നൈ സ്വദേശിയായ ബിന്ദു ഗിരിയെന്ന ഭക്തയാണ് 100 പവനോളം വരുന്ന സ്വര്‍ണക്കിണ്ടി ഗുരുവായൂരപ്പന് കാണിക്കയായി സമർപ്പിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് യുവതി സ്വര്‍ണക്കിണ്ടി ക്ഷേത്രനടയില്‍ സമര്‍പ്പിച്ചത്. 770 ഗ്രാം തൂക്കം വരുന്ന കിണ്ടിയ്ക്ക് 53 ലക്ഷം രൂപയോളം വില വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക