ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിലൂടെ വലിയൊരു അധ്യായമാണ് അവസാനിക്കുന്നതെന്ന് യൂസുഫ് അലി പറഞ്ഞു.
‘നല്ല സൗഹൃദമാണ് ഉമ്മന്‍ചാണ്ടിയിയുമായി ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വിയോഗം നികത്താൻ ആകാത്ത നഷ്ടമാണ്. മന്ത്രിയെന്ന നിലയിലും മഖ്യമന്ത്രി എന്ന നിലയിലും കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി എന്നും നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടിയുടെ മരണവാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് ലോകം ശ്രവിച്ചത്’, യൂസുഫലി പറഞ്ഞൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക