ഫേസ്ബുക്ക് ലൈവിൽ എത്തി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അധിക്ഷേപിച്ച നടൻ വിനായകനെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോൾ താരത്തിന്റെ ഈ പ്രവർത്തിക്കെതിരെ പ്രതികരിച്ച രംഗത്തെത്തിയിരിക്കുകയാണ് സിനിമ താരമായ അനീഷ് ജി മേനോൻ. വിനായകന്റെ പരാമർശം വളരെയധികം നിർഭാഗ്യകരമായി പോയെന്നും രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അപ്പുറമാണ് ഉമ്മൻചാണ്ടി സമൂഹത്തിൽ ചെലുത്തിയ സ്വാധീനം എന്നും അനീഷ് പറയുന്നു.
വിനായകനെതിരെ പ്രതികരിച്ചുകൊണ്ട് അനീഷ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;
“മിസ്റ്റർ വിനായകൻ, ഞാനും നിങ്ങളും ഒരേ ഇൻഡസ്ട്രിയിൽ ഈ നിമിഷവും നിലനിൽക്കുന്ന നടന്മാരാണ്. എന്നുവച്ച് ഓഡിയൻസിന് മുന്നിൽ നിങ്ങളോളം സ്വാധീനം എന്ന് എനിക്കില്ലയെന്നത് ഒരു യാഥാർത്ഥ്യമാണ്. അതുപോലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സർ ജനമനസ്സുകളിൽ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും ഒരു യാഥാർത്ഥ്യമാണ്. രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അപ്പുറമാണ് അദ്ദേഹം സമൂഹത്തിൽ ചെലുത്തിയ സ്വാധീനം. അതുകൊണ്ടാണ് സുഹൃത്തേ, പത്രങ്ങളുടെ ഒന്നാം പേജ് മുഴുവൻ ആ മഹത് വ്യക്തി നിറഞ്ഞു നിന്നതും കഴിഞ്ഞ മൂന്നുദിവസത്തെ കാഴ്ചകൾ നിങ്ങളെ പ്രകോപിപ്പിച്ചതും. നല്ലൊരു അഭിനേതാവ് എന്ന നിലയിൽ നിങ്ങളോടുള്ള എല്ലാ ഇഷ്ടവും വെച്ചുകൊണ്ട് തന്നെ പറയട്ടെ…. താങ്കളുടെ ഈ പരാമർശം വളരെ നിർഭാഗ്യകരമായി പോയി”.അനീഷ് ജി മേനോൻ പറഞ്ഞു.
ഫേസ്ബുക്കിൽ ലൈവിൽ എത്തി ഉമ്മൻചാണ്ടിക്കെതിരെ വിനായകൻ ആരാണ് ഈ ഉമ്മൻചാണ്ടി, എന്തിനാണ് മൂന്ന് ദിവസമൊക്കെ അവധി എന്നിങ്ങനെയുള്ള അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നു. ലൈവിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ താരം തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക