ആരോഗ്യവകുപ്പിലെ മാനേജ്മെന്റ് ഇൻസ്ട്രക്ടർ തസ്തികയിലെ ശമ്പള സ്കെയിൽ വർദ്ധിപ്പിച്ചു. ശമ്പള സ്കെയിൽ 40,500 – 85000 രൂപയിൽ നിന്ന് 56,500- 1,18,100 രൂപയാക്കി വർദ്ധിപ്പിച്ചാണ് ധനവകുപ്പ് ഉത്തരവിറക്കിയത്.
പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷന്റെ റിപ്പോർട്ടിൽ ഈ തസ്തിക ഉൾപ്പെടുത്താത്തതിനാൽ ശമ്പളം പരിഷ്കരിച്ചിരുന്നില്ല. ശമ്പളം പരിഷ്കരിക്കണമെന്ന ആരോഗ്യവകുപ്പിന്റെ ആവശ്യം കണക്കിലെടുത്തുകൊണ്ടാണ് ഇപ്പോൾ പരിഷ്കരിച്ച് ഉത്തരവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക