ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ട്രെഡ്മില്ലിൽ ഓടുന്നതിനിടെ യുവാവിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. വടക്കൻ ഡൽഹിയിലെ രോഹിണി മേഖലയിൽ പ്രവർത്തിക്കുന്ന ജിമ്മിലാണ് സംഭവം.
ഗുരുഗ്രാമിലെ ടെക്ക് കമ്പനി യിൽ ജോലി ചെയ്യുന്ന സക്ഷാം പ്രുതി (24) എന്ന യുവാവാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 7.30നാണ് ദാരുണസംഭവം.
സംഭവത്തിൽ ജിം മാനേജർ അനുഭവ് ദഗ്ഗളിനെ പോലീസ് അറസ്റ്റ് ചെയ്തു. മനപ്പൂർവമല്ലാത്ത നരഹത്യ, യന്ത്രങ്ങൾ ഉപയോഗിക്കുന്പോൾ പാലിക്കേണ്ട മുൻകരുതലുകൾ എടുക്കാത്തത് എന്നീ വകുപ്പുകളാണ് ചുമത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക