തിരുവനന്തപുരം: വർക്കല അയിരൂരിൽ 56കാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾ പിടിയിൽ. ഒളിവിലായിരുന്ന ഒന്നാം പ്രതി ഷാജി, രണ്ടാം പ്രതി അഹദ് എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട ലീനാ മണിയുടെ ഭർതൃസഹോദരങ്ങളാണ് ഇവർ.
ജൂലൈ 16 ഞായറാഴ്ചയാണ് ലീനാ മണി കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഇവർ ഒളിവിൽ പോവുകയായിരുന്നു. പ്രതികളിലൊരാളായ മുഹ്സിൻ ഇപ്പോഴും ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക