അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ കേസെടുക്കരുത് എന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. തന്റെ പിതാവ് ഉണ്ടായിരുന്നുവെങ്കിലും ഇതുതന്നെ അദ്ദേഹം പറയുമായിരുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വിനായകൻ പറഞ്ഞത് എന്താണെന്ന് താൻ കേട്ടില്ല എന്നും എന്തുതന്നെയായാലും ജനങ്ങൾക്ക് ഉമ്മൻചാണ്ടിയെ അറിയാമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
” ഒന്നും ചെയ്യരുത് വിനായകനെതിരെ കേസെടുക്കരുത്. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളത് എന്ന് എല്ലാവർക്കും അറിയാം. ഏതെങ്കിലും ഒരു നിമിഷത്തിൽ എന്തെങ്കിലും പറഞ്ഞെന്നു വെച്ച് കാര്യമാക്കേണ്ട ആവശ്യമില്ല. ആരും വിനായകനോട് റഫ് ആയി പെരുമാറരുത്. കേസെടുത്തു എന്ന് പറയുന്നു അങ്ങനെ ഉണ്ടെങ്കിൽ അതും ശരിയല്ല. പിതാവ് ഉണ്ടെങ്കിലും ഇതേ പറയൂ ” ചാണ്ടി ഉമ്മൻ പറഞ്ഞു.
ഫേസ്ബുക്ക് ലൈവിൽ എത്തിയാണ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നടൻ വിനായകൻ അധിക്ഷേപിച്ചത്.ഈ കേസിൽ വിനായകനെ ഇന്ന് ചോദ്യം ചെയ്തേക്കും. കലാഭ്വാനത്തിനും അപമാനിച്ചതിനുള്ള വകുപ്പുകൾ ചുമത്തി എറണാകുളം നോർത്ത് പോലീസാണ് വിനായകനെതിരെ കേസ് എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക