ജയ്പൂർ: രാജസ്ഥാനിലും മണിപ്പൂരിലും ഭൂചലനം. ഇന്ന് രാവിലെയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. രാജസ്ഥാനിൽ അരമണിക്കൂറിനിടെ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടു. മണിപ്പൂരിലെ ഉക്രൂലിൽ ഇന്ന് രാവിലെ ഉണ്ടായ ഭൂചലനത്തിൽ റിക്ടർ സ്കെയിൽ 3.5 തീവ്രത രേഖപ്പെടുത്തി. രാവിലെ 5.01 നാണ് ഭൂചലനം ഉണ്ടായത്. 20 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമെന്ന് നാഷ്ണൽ സെന്റർ ഓഫ് സീസ്മോളജി പറഞ്ഞു.
രാജസ്ഥാനിലെ ജയ്പൂരിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പുലർച്ചെ 4.09 ന് അനുഭവപ്പെട്ട ആദ്യ ഭൂചലനത്തിൽ റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. 4.22 ഓടെയാണ് രണ്ടാമതും ഭൂചലനം അനുഭപ്പെട്ടത്. തീവ്രത 3.1 ആണ് രേഖപ്പെടുത്തിയത്.
ഏതാനും മിനിറ്റിനകം മറ്റൊരു ഭൂചലനവും ജയ്പൂരിൽ അനുഭവപ്പെട്ടു. 4.25 നാണ് മൂന്നാമത്തെ ഭൂചലനം അനുഭവപ്പെട്ടത്. മൂന്ന് മിനിറ്റിൽ ഉണ്ടായ ഭൂചലനത്തിന് 3.4 തീവ്രതയാണ് റിക്ടർ സ്കെയിൽ രേഖപ്പെടുത്തിയത്. ഭൂചലനത്തിൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക