പട്ടത്തിന്റെ ചരട് കഴുത്തിൽ കുടുങ്ങി ഏഴുവയസുകാരിക്ക് ദാരുണാന്ത്യം. പിതാവിനൊപ്പം ബൈക്കിൽ പോവുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ ചില്ലുപൊടിയിൽ നിർമിച്ച ചൈനീസ് പട്ടം ചരട് കുടുങ്ങി മറിയുകയായിരുന്നു. പടിഞ്ഞാറൻ ഡൽഹിയിലെ പശ്ചിം വിഹാറിലാണ് ദാരുണ സംഭവം.
പിതാവിനൊപ്പം ബൈക്കിൽ നീന്തൽ ക്ലാസിന് പോകുംവഴി ചൈനീസ് പട്ടം ചരട് കുടുങ്ങുകയും കുട്ടിയുടെ കഴുത്തിന് ഗുരുതരമായി മുറിവേൽക്കുകയും ചെയ്തു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു.
സംഭവവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി ചൈനീസ് പട്ടം ചരട് വിൽക്കുകയും ആളുകളുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്തവരാണ് അറസ്റ്റിലായതെന്ന് ഡിസിപി ഹരേന്ദ്ര സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക