തിരുവനന്തപുരം: കോവളത്ത് വ്യാപക തെരുവുനായ ആക്രമണം. ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റു. കോവളം ബീച്ചിൽ ലോട്ടറി വിൽപ്പന നടത്തുന്ന സുകു, കളിപ്പാട്ട കട നടത്തുന്ന മുത്താർ തുടങ്ങി നിരവധി പേർക്ക്ആക്രമണത്തിൽ പരിക്കേറ്റു. സഞ്ചാരികളായി എത്തിയ കുട്ടികൾ ഉൾപ്പെടെയുള്ളവർക്കും കടിയേറ്റതായി പ്രദേശവാസികൾ വെളിപ്പെടുത്തി.
അതേസമയം, സംസ്ഥാനത്ത് ഇന്ന് മന്ത്രം 11 പേർക്ക് തെരുവ് നായയുടെ അക്രമത്തിൽ കടിയേറ്റതായി റിപ്പോർട്ട് ചെയ്തിരുന്നു. വടകരയിൽ ഏഴ് പേർക്കും തളിപ്പറമ്പിൽ മൂന്ന് പേർക്കും തൃശൂരിൽ ഒരാൾക്കുമാണ് ഇന്ന് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക