കോഴിക്കോട്: ആശുപത്രിക്കുള്ളില്‍ യുവാവിന്റെ പരാക്രമം. കോഴിക്കോട് കൊയിലാണ്ടിയില്‍ അക്രമാസക്തനായ യുവാവ് ആശുപത്രിയിലെ ഡ്രസിങ് റൂമിന്റെ ചില്ല് അടിച്ചുതകര്‍ത്തു. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവമുണ്ടായത്.
ഡ്രസിങ് റൂമിന്റെ ചില്ല് അടിച്ചുതകര്‍ത്ത ഇയാള്‍ ചില്ല് കഷ്ണമെടുത്ത് സ്വയം കഴുത്തറക്കാനും ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ പൊലീസുകാര്‍ ശാന്തനാക്കി. യുവാവിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമത്തില്‍ ഒരു പൊലീസുകാരനും പരുക്കേറ്റു.
ബസിലും ട്രെയിനിലുമായി കഴിഞ്ഞ ദിവസം സഞ്ചരിച്ച പ്രതി തന്നെ ആരോ അക്രമിക്കാന്‍ വരുന്നുവെന്ന് പരാതിപ്പെട്ടാണ് കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ എത്തിയതായിരുന്നു. തുടര്‍ന്ന് പൊലീസുകാരുമായി സംസാരിച്ച പ്രതി, സ്റ്റേഷനില്‍ വച്ച് തന്നെ സ്വയം തലയ്ക്ക് മുറിവേല്‍പ്പിച്ചു.
ഈ മുറിവിന് ചികിത്സയ്ക്കാനാണ് യുവാവിനെ പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. മുറിവ് കെട്ടുന്നതിനിടെ പ്രകോപനമില്ലാതെ യുവാവ് ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക