ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈറ്റ് റൈറ്റ് കേരള ആപ്പിൽ കേരളത്തിൽ നിന്നും 134 ഹോട്ടലുകൾ ഇടംപിടിച്ചു. 134 ഹോട്ടലുകളിൽ 8 എണ്ണവും പെരിന്തൽമണ്ണയിൽ നിന്നാണ്. കേരള സർക്കാറിന്റെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കീഴിൽ ഗുണനിലവാരമുള്ള ഹോട്ടലുകൾ അറിയുന്നതിനുള്ള ആപ്ലിക്കേഷൻ ആണ് ഈറ്റ് റൈറ്റ് കേരള.
നിലമ്പൂർ 9, പെരിന്തൽമണ്ണ 8, പൊന്നാനി 7, തിരൂരങ്ങാടി 8, കൊണ്ടോട്ടി 6 വേങ്ങര 9, തിരൂർ 10, മങ്കട 9, മലപ്പുറം 10, കോട്ടക്കൽ 9, താനൂർ 7, വണ്ടൂർ 9, മഞ്ചേരി 9, ഏറനാട്, തവനൂർ 8, വള്ളിക്കുന്ന് 7 എന്നിങ്ങനെയാണ് ഈറ്റ് റൈറ്റ് കേരള ആപ്പിൽ മലപ്പുറം ജില്ലയിൽ നിന്നും ഇടം പിടിച്ച ഹോട്ടലുകളുടെ എണ്ണം. ഹോട്ടലിനെ സംബന്ധിച്ചുള്ള വിവരങ്ങളും ലൊക്കേഷനും എല്ലാം ഈ ആപ്പിലൂടെ അറിയാൻ സാധിക്കും.
ഏറെ മാനദണ്ഡങ്ങൾക്ക് ശേഷമാണ് ഒരു സ്ഥാപനത്തെ അപ്ലിക്കേഷന്റെ ഭാഗമാക്കി റേറ്റിംഗ് നൽകുന്നത്. നിരവധി രേഖകൾ പരിശോധിച്ച് റേറ്റിംഗ് നൽകുന്നതിനാലും ഭക്ഷ്യസുരക്ഷാ ഗ്രീവൻസ് പോർട്ടൽ ലിങ്ക് ചെയ്തിരിക്കുന്നതിനാലും ഈ ആപ്പിലൂടെ ഉപഭോക്താക്കൾക്ക് പരാതികൾ അറിയിക്കാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക