ഒട്ടേറെ ഗുണങ്ങളുള്ള ഒരു പഴമാണ് ആപ്പിൾ. ദിവസം ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റുമെന്നാണ് പറയപ്പെടുന്നത്. ആപ്പിള്‍ കഴിക്കുന്നതിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കാന്വരെ സാധിക്കും. ആപ്പിളിലുള്ള ഫ്ളവനോയിഡ് അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു.
സ്തനാര്‍ബുദം, കുടല് അര്‍ബുദം എന്നീ ക്യാന്‍സറുകളെയാണ് പ്രതിരോധിക്കാന്‍ ആപ്പിളിന് കഴിയും. ശ്വാസകോശ അര്‍ബുദമുള്ളവരില്‍ രോഗം പടര്‍ന്നു പിടിക്കാതിരിക്കാനും സാധിക്കും. ഇത് മാത്രമല്ല ആപ്പിള്‍ തൊലിയിലടങ്ങിയിരിക്കുന്ന ട്രിറ്റര്പെനോയിഡ്സിന് ക്യാന്‍സര്‍ കോശങ്ങളെ കൊള്ളാൻ ശേഷിയുള്ളവയാണ്.
ആപ്പിള്‍ കഴിക്കുന്നതിലൂടെ വായിലെ അണുബാധയെ അകറ്റുകയും ദന്ത ശുദ്ധി വരുത്തുകയും ചെയ്യുന്നു. ആപ്പിള്‍ കഴിക്കുമ്പോള്‍ ആപ്പിളിലടങ്ങിയിരിക്കുന്ന ഫൈബര്‍ പല്ലുകളുടെ നിറത്തെ വർധിപ്പിക്കുന്നു. ആപ്പിള്‍ കഴിക്കുമ്പോഴുണ്ടാകുന്ന ഉമിനീര് ബാക്ടീരിയകളില്‍ നിന്ന് പല്ലുകളെ സുരക്ഷിതമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക