മലപ്പുറം: പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. മലപ്പുറത്ത് 8,338 വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിച്ചിട്ടില്ല. അപേക്ഷ നൽകിയ 9,707 പേരിൽ 1,392 പേർക്ക് മാത്രമാണ് സീറ്റ് ലഭിച്ചത്. മലപ്പുറത്ത് ഇനി ഒഴിവുള്ളത് 23 സീറ്റുകള്‍ മാത്രമാണ്.
മലബാറില്‍ മാത്രം ഇത്തവണ 2,25,702 കുട്ടികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള സീറ്റുകള്‍ 2,01,885 മാത്രമാണ്. സര്‍ക്കാര്‍ പ്രഖ്യാപനം പോലെ എല്ലാ സ്കൂളുകളിലും 30 ശതമാനം സീറ്റ് വര്‍ധനവ് നടപ്പാക്കിയാല്‍ 30,282 സീറ്റുകള്‍ ആവശ്യത്തിലധികം ഉണ്ടാകുമെന്നാണ് അധികൃതരുടെ വാദം. സിബിഎസ്ഇ സിലബസില്‍ പഠിച്ച കുട്ടികളുടെ എണ്ണം കൂടി കൂട്ടുകയാണെങ്കില്‍ ഈ സീറ്റുകള്‍ തികയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക