തിരുവനന്തപുരം: കേരളത്തിൽ പരക്കെ മഴ തുടരുന്നു. ആറു ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.
നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാന വ്യാപകമായി മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക